ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി കെ.എന്‍ മധുസൂദനന്‍ പിള്ളയുടെയും ഇന്ദിരയുടെയും മകള്‍ വീണ, രാജസ്ഥാന്‍ സ്വദേശി പല്ലവി ഗുപ്ത എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ഷമീര്‍പോട്ട് മെഡ്ചല്‍ റോഡില്‍വെച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു വെച്ച് മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്ററിലെ എം.എസ് വിദ്യാര്‍ത്ഥിയാണ് വീണയും പല്ലവിയും.
ചെന്നൈ ആസ്ഥാനമായ ജിയോ ഫൗണ്ടേഷന്‍ ഡയറക്ടറാണ് വീണയുടെ അച്ഛന്‍ മധുസൂദനന്‍ പിള്ള.

Watch Video: