തിരുവനന്തപുരം; തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോണ്‍സുലേറ്റ് അടച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ മാസവും കോണ്‍സുലേറ്റ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥര്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വീസാ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള കോണ്‍സുലേറ്റ് നടപടികള്‍ ഭാഗികമായി നിലച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ ക്രമക്കേട് കേസിലും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു.
Be the first to write a comment.