ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയം മലയാളിക്കൊപ്പം. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കുക. ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.

അതേ സമയം ഇന്ത്യക്കാരിയായ 17 വയസുകാരിക്ക് ബിഎംഡബ്ല്യൂ എക്‌സ് 6 എം50ഐ കാര്‍ ലഭിച്ചു. രെഹ രൂപേഷിനാണ് ആഡംബര കാറടിച്ചത്. രെഹയുടെ പേരില്‍ അച്ഛന്‍ ഓണ്‍ലൈനിലൂടെ കഴിഞ്ഞ ജനുവരി 16ന് ടിക്കറ്റെടുത്തിരുന്നു. ഈ ടിക്കറ്റിനെ തേടി സമ്മാനമെത്തുകയായിരുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രെഹ.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഓപ്പറേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.