ദുബായ്: യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്‌സപ്പ്, സ്‌കൈപ്പ് ഉള്‍പെടെയുള്ള ആപുകളിലൂടെ വോയ്‌സ് കോള്‍ സൗകര്യം ലഭ്യമായിത്തുടങ്ങി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സപ്പ് ഉള്‍പെടെയുള്ളവയില്‍ വോയിസ് കോള്‍ ചെയ്യുന്നതിന് യുഎഇയില്‍ നിയന്ത്രണമുണ്ട്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാണ് ഇത്തരത്തില്‍ നിയന്ത്രണമുള്ളത്. പകരം പണം നല്‍കി മറ്റു ആപ്പുകള്‍ ഉപയോഗിക്കണം.

ഇവയുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ സമയത്തേക്ക് നേരത്തെ വാട്‌സ്ആപ് കോളുകളുടെ വിലക്ക് നീക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് വേദിയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.