തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് അന്തിമരൂപമായി. ഫെബ്രുവരി 12 മുതല്‍ 20 വരെ അഞ്ച് മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ച സി.എം.പി നേതാവ് സി.പി ജോണ്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള മേഖലാ ജാഥക്ക് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്‍ നേതൃത്വം നല്‍കും.
ജാഥ വൈസ് ചെയര്‍മാന്‍ സി.എ അജീര്‍ (സി.എം.പി.), അംഗങ്ങള്‍: പി.കെ ഫിറോസ് (മുസ്‌ലിംലീഗ്), പി.എം സുരേഷ് ബാബു, ടി.ശരത്ചന്ദ്രപ്രസാദ് (കോണ്‍ഗ്രസ്), കെ.പി മോഹനന്‍ (ജനതാദള്‍ യു), കെ.എ ഫിലിപ്പ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ടി.സി വിജയന്‍ (ആര്‍.എസ്.പി.)കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുള്‍ക്കൊള്ളുന്ന മേഖലാജാഥക്ക് മുസ്‌ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ നേതൃത്വം നല്‍കും. വൈസ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ (സി.എം.പി.), അംഗങ്ങള്‍: കെ.പി കുഞ്ഞിക്കണ്ണന്‍ (കോണ്‍ഗ്രസ്), സി. മൊയിന്‍കുട്ടി (മുസ്‌ലിംലീഗ്), എം.സി സെബാസ്റ്റ്യന്‍ (കേരളാ കോണ്‍ഗ്രസ് ജേക്കബ്), കെ. ശങ്കരന്‍ (ജനതാദള്‍ യു), പി.ഡി കാര്‍ത്തികേയന്‍ (ആര്‍.എസ്.പി.). തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖലാജാഥക്ക് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡിസതീശന്‍ എം.എല്‍.എ നേതൃത്വം നല്‍കും. വൈസ് ചെയര്‍മാന്‍ അനൂപ് ജേക്കബ് എം.എല്‍.എ (കേരള കോണ്‍ഗ്രസ് ജേക്കബ്) അംഗങ്ങള്‍: പി.സി വിഷ്ണുനാഥ് (കോണ്‍ഗ്രസ്), യു.എ. ലത്തീഫ് (മുസ്‌ലിംലീഗ്), ഷെയ്ക് പി.ഹാരീസ് (ജനതാദള്‍ യു), കെ.എസ് വേണുഗോപാല്‍ (ആര്‍.എസ്.പി.), പി.ആര്‍.എന്‍ നമ്പീശന്‍ (സി.എം.പി.)കോട്ടയം, ഇടുക്കി ജില്ലകളുള്‍ക്കൊള്ളുന്ന മേഖലാജാഥക്ക് ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് നേതൃത്വം നല്‍കും. വൈസ് ചെയര്‍മാന്‍ ജോസഫ് വാഴയ്ക്കന്‍ (കോണ്‍ഗ്രസ്), അംഗങ്ങള്‍: അബ്ദുറഹിമാന്‍ രണ്ടത്താണി (മുസ്‌ലിംലീഗ്), സണ്ണിതോമസ് (ജനതാദള്‍ യു), തോമസ് ജോസഫ് (ആര്‍.എസ്.പി), ബിജു മറ്റപ്പള്ളി (കേരളാ കോണ്‍ഗ്രസ് ജേക്കബ്), സുരേഷ് ബാബു (സി.എം.പി.), പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുള്‍ക്കൊള്ളുന്ന മേഖലാജാഥക്ക് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നേതൃത്വം നല്‍കും. വൈസ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ (കേരളാ കോണ്‍ഗ്രസ് ജേക്കബ്), അംഗങ്ങള്‍ : ബെന്നി ബഹന്നാന്‍ (കോണ്‍ഗ്രസ്), ഇ.എം സലീം (മുസ്‌ലിംലീഗ്), വി.സുരേന്ദ്രന്‍പിള്ള (ജനതാദള്‍ യു), എം.പി സാജു (സി.എം.പി.), സനല്‍കുമാര്‍ (ആര്‍.എസ്.പി.).