ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍നടപടികള്‍ തിരുമാനിക്കും.