തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്നു. കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുമായ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ആര്‍.എസ്.പിയിലെ ജി പ്രദീപ്കുമാര്‍ 312 വോട്ടിനാണ് വിജയിച്ചത്.
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡ് യു.ഡി.എഫിന് നിലനിര്‍ത്താന്‍ സാധിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്. ആശ 16 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകളിലും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 പഞ്ചായത്ത് വാര്‍ഡുകളിലും 3 മുനിസിപ്പല്‍ കൗണ്‍സിലുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. ആകെ ജനവിധി തേടിയത് 115 സ്ഥാനാര്‍ഥികളാണ്.