Connect with us

kerala

33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യു.ഡി.എഫ് വിജയിച്ചു,നവകേരളത്തിന്റെ മനസ് യു.ഡി.എഫിനൊപ്പമെന്ന് കെ.സുധാകരന്‍

11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം

Published

on

നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം. നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്കിയതിന് ജനങ്ങള്‍ നല്കിയ മുന്നറിയിപ്പ്.

33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യുഡിഎഫ് വിജയിച്ചു. അതില്‍ പതിനാലിലും കോണ്‍ഗ്രസിന്റെയും മൂന്നില്‍ മുസ്ലീംലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ പത്തു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.

സര്‍വത്രമേഖലയിലും ദുരിതം അനുഭവിക്കുന്ന ജനം പിണറായി സര്‍ക്കാരിനെ പുറംകാലുകൊണ്ട് തൊഴിക്കുന്ന ജനാധിപത്യത്തിലെ മനോഹരകാഴ്ചയാണ് കഴിഞ്ഞ ഓരോ ഉപതിരഞ്ഞെടുപ്പിലും കണ്ടത്. തൃക്കാക്കരയില്‍ ഇരട്ടിയും പുതുപ്പള്ളിയില്‍ നാലിരട്ടിയും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഉമ തോമസും ചാണ്ടി ഉമ്മനും ജയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം കിട്ടി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളിലാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തെ കാമ്പസുകളും കൈയൊഴിഞ്ഞു. മുപ്പതും നാല്‍പ്പതും വര്‍ഷം കൈയടിക്കിവെച്ചിരുന്ന സര്‍വകലാശാലകളില്‍ ചെങ്കൊടി വീണുടഞ്ഞ് കെഎസ് യുവിന്റെ നീലക്കൊടി പാറുകയാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. സിപിഎമ്മുമായി ഒത്തുചേര്‍ന്നാണ് അവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നതു തന്നെ.ശബരിമല മണ്ഡല സീസണില്‍ അയപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായി. ഗവര്‍ണറുമായുള്ള യുദ്ധം ക്രമസമാധാന തകര്‍ച്ചിയിലേക്ക് നാടിനെ എത്തിച്ചു.

ജനവിധി തുടര്‍ച്ചയായി എതിരാകുന്ന സാഹചര്യത്തില്‍ പിണറായി ഭരണകൂടത്തിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതരവിശ്വാസികള്‍ക്കും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending