ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് രണ്ടാളുകള്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്.

ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാധ്യമങ്ങള്‍ പുറത്തു വിട്ട ചിത്രങ്ങളില്‍ കുറഞ്ഞത് 12 പേര്‍ക്കെങ്കിലും പരിക്ക് പറ്റിയതായി കാണുന്നു.