കോട്ടയം: സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബന്ധു നിയമന വിവാദത്തില്‍ സിപിഎമ്മിനുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്തതായി ജയരാജന് തന്നെ ബോധ്യമുണ്ട്. ബാബുവിനെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാലാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാതിരുന്നത്.
എന്നാല്‍ അതുപോലെയല്ല ജയരാജന്റെ കാര്യം. അഴിമതിയും സ്വജനപക്ഷ പാതിത്വവും ജയരാജന് പോലും ബോധ്യപ്പെട്ടു. അദ്ദേഹം തെറ്റ് സമ്മതിച്ചു എന്നാണ് കോടിയേരി ഇന്നലെ പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു.

ഇങ്ങനെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല. നാണക്കേട് മറക്കാന്‍ യുഡിഎഫിനെ പഴിചാരാനുളള സിപിഎം ശ്രമം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.