Connect with us

Cricket

എന്റെ റെക്കോര്‍ഡ് തിരുത്താന്‍ ഞാന്‍ മതി; സ്വന്തം റെക്കോഡ് തിരുത്തി ഉമ്രാന്‍ മാലിക്ക്

മണിക്കൂറില്‍ 153.36 വേഗതയില്‍ പന്തെറിഞ്ഞതായിരുന്നു ബുംറയുടെ റെക്കോഡ്.

Published

on

ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളര്‍ ഉമ്രാന്‍ മാലിക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറെന്ന നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയിരിക്കുകയാണ് താരം. 14ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണിത്.

നേരത്തേ ലങ്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം നേട്ടം സ്വന്തമാക്കിയിരുന്നത്. തുടര്‍ച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ താരത്തിന് പന്തെറിയാനാകും.ജസ്പ്രിത് ബുംറയുടെ റെക്കോഡാണ് താരം അന്ന് മറികടന്നത്. മണിക്കൂറില്‍ 153.36 വേഗതയില്‍ പന്തെറിഞ്ഞതായിരുന്നു ബുംറയുടെ റെക്കോഡ്.

ഐ.പി.എല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐ.പി.എല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.

Cricket

ക്രൈസ്റ്റ്ചര്‍ച്ചില്‍ ട്വിസ്റ്റ്:അവസാന പന്തില്‍ കിവീസിന് ജയം;ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്

കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം

Published

on

കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ് പോരാട്ടത്തില്‍ രണ്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്ടപെടുത്തി അവസാന പന്തില്‍ വിജയിച്ചു. കെയിന്‍ വില്ല്യംസണ്‍ (121നോട്ടൗട്ട്) ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍ ആയപ്പോള്‍ ഡാരില്‍ മിച്ചലും 81മായി തിളങ്ങി. ലങ്കയ്ക്കായി മൂന്ന് വിക്കറ്റുമായി ഫെര്‍ണാന്‍ഡോ തിളങ്ങി.

Continue Reading

Cricket

തലതാഴ്ത്തി ഇംഗ്ലണ്ട്: ടി ട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ലോക ചാമ്പ്യന്മരായ ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യിലും നിലം പരിശാക്കി ബംഗ്ലാദേശിന് പരമ്പര

Published

on

ലോക ചാമ്പ്യന്മരായ ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യിലും നിലം പരിശാക്കി ബംഗ്ലാദേശിന് പരമ്പര. ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ആതിഥേയരുടെ പരമ്പര നേട്ടം. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടി ട്വന്റിയില്‍ ആറ് വിക്കറ്റിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഷാക്കിബുല്‍ ഹസനും സംഘവും രണ്ടാം ട്വന്റിയില്‍ നാല് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയിത്. 14ന് ധാക്കയിലാണ് അവസാന മത്സരം.

ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെച്ച ബംഗ്ലാ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയെ 117 റണ്‍സിന് ഒതുക്കുകയായിരുന്നു. മെഹ്ദി ഹസന്‍ നാലോവറില്‍ 12 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റുമായി മിന്നി. ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍ സാള്‍ട്ടായിരുന്നു(25).

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നജ്മല്‍ ഹുസൈന്‍ പുറത്താവാതെ 46 റണ്‍സെടുത്ത് കളി പിടിച്ചെടുത്തു.

Continue Reading

Celebrity

സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചില്ല; പൃഥി ഷായെ ആക്രമിച്ച് ആള്‍ക്കൂട്ടം, കാര്‍ തകര്‍ത്തു

സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Published

on

സെല്‍ഫിയെടുക്കാന്‍ നിന്ന് കൊടുക്കാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇന്ത്യന്‍ താരം പൃഥ്വി ഷായ്‌ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. താരം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടത്. താരം അതിന് സമ്മതിക്കുകയും എന്നാല്‍, വീണ്ടും ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം സമ്മതിച്ചില്ല. ഇതോടെ സംഘം താരത്തിനു നേരം തിരിഞ്ഞു. ഇതോടെ അക്രമികള്‍ പുറത്തുകാത്തു നിന്ന് താരം ഷാ ജോഗേശ്വരി ലിങ്ക് റോഡില്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി. ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല.

Continue Reading

Trending