കോഴിക്കോട്: പാലക്കാട് ലയണ്‍സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വെച്ചു നടന്ന സംസ്ഥാന അണ്ടര്‍ 9 ചെസ്സ് മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി ജില്ലയില്‍ നിന്നും രണ്ടുപേര്‍ കേരള ടീമില്‍. ഓപ്പണ്‍ വിഭാഗത്തില്‍ കോഴിക്കോട് ഭാരതീയ വിദ്യാഭവന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോണ്‍ വെനിയും ഗേള്‍സ് വിഭാഗത്തില്‍ ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 5 ാം ക്ലാസ്സുകാരി കെ.എന്‍. ഋത്വികയുമാണ് സംസ്ഥാന അണ്ടര്‍ 9 ചെസ്സ് ടീമിലിടം നേടിയത്. 2016 ല്‍ പഞ്ചാബിലെ ജലന്ധര്‍ ദേശീയ മത്സരത്തില്‍ ഇരുവരും കേരളത്തിനായ് കരുക്കള്‍ നീക്കിയിട്ടുണ്ട്. ഒരേ കാറ്റഗറിയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംസ്ഥാന ടീമിനായ് കളിക്കാനുള്ള ഭാഗ്യമാണ് ഇരുവര്‍ക്കും കൈവന്നത്.

ഹരിയാനയിലെ ഗൂര്‍ഗോണില്‍ വെച്ച് നവംബര്‍ 2 മുതലാണ് ദേശീയമത്സരം. ഇരു വിഭാഗത്തിലെയും ചാമ്പ്യന്‍മാരായ ശ്രേയസ് പയ്യപ്പാട്ടും അനുപം എം ശ്രീകുമാറുമാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന മറ്റു