Connect with us

News

നെയ്മറിനായി യുണൈറ്റഡ് വലവിരിക്കുന്നു

പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെ സ്വന്തമാക്കാനായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്.

Published

on

ലണ്ടന്‍: പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെ സ്വന്തമാക്കാനായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ സ്വന്തമാക്കാനാണ് യുണൈറ്റഡ് നീക്കമെന്ന് ‘എല്‍ എക്വിപ’് റിപ്പോര്‍ട്ട് ചെയ്യുന്നു. പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ പിന്‍മാറ്റം ക്ലബ്ബ് തള്ളിക്കളയുന്നില്ല. പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി താരത്തിന്റെ ഇടനിലക്കാര്‍ ചര്‍ച്ച ആരംഭിച്ചതായും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ച് എല്‍ എക്വിപ് പറയുന്നു. കിലിയന്‍ എംബാപ്പെയെ മുഖ്യതാരമാക്കി ടീമിനെ അച്ചടക്കത്തോടെ ചിട്ടപ്പെടുത്താനാണ് പി.എസ്.ജി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിനെ വില്‍ക്കാന്‍ ഈ സീസണോടെ പി.എസ്.ജി തയാറാവും. സീസണോടെ ക്ലബ്ബ് വിടാനാണ് നെയ്മറും ആഗ്രഹിക്കുന്നത്. ക്ലബ്ബിന്റെ ആരാധകര്‍ നെയ്മറിനും മെസ്സിക്കുമെതിരെ നിരന്തരമായ വിമര്‍ശനം അഴിച്ചുവിടുന്നതില്‍ താരങ്ങള്‍ നിരാശരാണ്. 2027 വരെ നെയ്മറിന് പി.എസ്.ജിയുമായി കരാറുണ്ട്. നെയ്മറിന്റെ ബ്രസീലിന്‍ സഹതാരം കാസെമിറോയാണ് എറിക് ടെന്‍ഹാഗിന്റെ യുണൈറ്റഡിലേക്ക് താരത്തെ അടുപ്പിക്കുന്നത്. ആറ് വര്‍ഷം മുമ്പ് ബാഴ്‌സിലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ആയിരുന്നു നെയ്മര്‍ എത്തിയത്. ചെല്‍സിയും നെയ്മറിനായി രംഗത്തുണ്ടെങ്കിലും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലേക്ക് ചെല്‍സിക്ക് യോഗ്യത നേടാനാവാത്തതിനാല്‍ ചെല്‍സിയിലേക്ക് നെയ്മര്‍ പോകാനുള്ള സാധ്യത വിരളമാണ്.

india

പതിമൂന്നാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞ് ഗുകേഷും ലിറനും; ഇനി കലാശപ്പോര്

വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ അവസാനിച്ചതോടെ 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു. 12ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനായിരുന്നു മേല്‍ക്കൈ. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

 

 

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി. പ്രത്യേക അന്വേഷണ ഏജന്‍സി ഇത് വരെ തന്നെ സമീപിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതില്‍ 11 എണ്ണം ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

 

 

Continue Reading

kerala

നാലു വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയക്ക് ഇടപെട്ട് സാദിഖലി തങ്ങള്‍

നാലു വയസു മാത്രം പ്രായമുള്ള മകന്റെ അസുഖം ഭേദമാകാന്‍ ചികിത്സാ ചെലവിനായി സുമനസുകളുടെ കാരുണ്യം തേടിയ കുടുംബത്തിന് സാന്ത്വനമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

മലപ്പുറം: നാലു വയസു മാത്രം പ്രായമുള്ള മകന്റെ അസുഖം ഭേദമാകാന്‍ ചികിത്സാ ചെലവിനായി സുമനസുകളുടെ കാരുണ്യം തേടിയ കുടുംബത്തിന് സാന്ത്വനമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗുഡല്ലൂര്‍ ഫസ്റ്റ്മയില്‍ താമസിക്കുന്ന വാലന്റിന മാസിഡോ എന്ന വിധവയായ സ്ത്രീയുടെ മകന്‍ ക്രിസ് ഇവാന്ററിന്റെ ഹൃദയ വാള്‍വിലെ തകരാറ് പരിഹരിക്കാനുള്ള ശസ്ത്രക്രിയക്കാണ് തങ്ങളുടെ ഇടപെടലില്‍ തണലായത്. തങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം എട്ടു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ കോഴിക്കോട് മെട്രോമെഡ് ഹോസ്പിറ്റല്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. മുഹമ്മദ് മുസ്തഫ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കുടുംബം പാണക്കാട്ടെത്തിയത്. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഈ സമയം പാണക്കാടുണ്ടായിരുന്നു. കുടുംബത്തിന്റെ നിസാഹായവസ്ഥ മനസിലാക്കിയ നേതാക്കള്‍ ഹോസ്പിറ്റല്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആശ്വാസ നടപടിയുണ്ടായത്.

ജനന സമയത്ത് തന്നെ ഹൃദയ വാള്‍വിന് ദ്വാരം ഉള്‍പ്പെടെ ജീവനുഭീഷണിയാവുന്ന അസുഖങ്ങള്‍ ഉള്ളതായി ഡോകടര്‍മാര്‍ കടുംബത്തെ ധരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ അസുഖം കൂടുതലാവുകയും വയനാട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തു. നാലു വയസു പൂര്‍ത്തിയായാല്‍ ശസ്ത്രക്രിയ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിതാവ് ഉപേക്ഷിച്ച്, വാടക വീട്ടില്‍ കഴിയുന്ന ഇവാന്ററിന്റെ കുടുംബത്തിന് ശസ്ത്രക്രിയക്കാവശ്യമായ തുക ആലോചിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. അതിനിടയിലാണ് നീലഗിരി ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി വളണ്ടിയര്‍മാര്‍ ഈ കുടുംബത്തിന്റെ പ്രയാസം മനസിലാക്കുന്നത്. വളണ്ടിയര്‍മാര്‍ മുസ്്‌ലിംലീഗ് നേതാക്കളെ അറിയിക്കുകയും ഇന്നലെ പാണക്കാട്ടെത്തുകയും ചെയ്തു. വിഷയത്തില്‍ തങ്ങള്‍ ഇടപെട്ടതോടെ ആശ്വാസമായ കുടുംബം തങ്ങളുടെ അനുഗ്രഹം വാങ്ങി ഇന്നലെ തന്നെ കോഴിക്കോട് മെട്രോ ആശുപത്രയിലിലെത്തി ഡോ. മുഹമ്മദ് മുസ്തഫയെ കണുകയും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

മുസ്്‌ലിംലീഗ് പാര്‍ട്ടി നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റാണ് ഇവരുടെ അനുബന്ധ ചെലവുകള്‍ വഹിക്കുന്നത്. നിലവില്‍ ഇത്തരത്തില്‍ 400 ഓളം രോഗികള്‍ക്കാണ് ഈ കൂട്ടായ്മ സഹായ ഹസ്തങ്ങള്‍ നീട്ടുന്നത്. നിലവില്‍ ഗൂഡല്ലൂരിലും പന്തല്ലൂരിലും പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി ഉടന്‍ ഊട്ടിയിലും ആരംഭിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പാണക്കാട്ടെത്തിയ സംഘത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി ഡയരക്ടര്‍ ഡോ. എം.എ അമീറലി, ജനറല്‍ സെക്രട്ടറി നൗഫല്‍ പാതാരി, മുസ്്‌ലിംയൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെമ്പര്‍ കെ.പി ഫൈസല്‍, വിനിതാലീഗ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീല ജാഫര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending