Connect with us

More

മോദിയെ കടന്നാക്രമിച്ച് അഖിലേഷ്; യുപിയില്‍ സഖ്യകക്ഷി പ്രചരണത്തിന് മികച്ച തുടക്കം

Published

on

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപിയെ കടന്നാക്രമിച്ചും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുമാണ് സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അഖിലേഷ് തുടക്കമിട്ടത്.

ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ അച്ഛേ ദിന്‍ എവിടെയെന്ന് അഖിലേഷ് പരിഹസിച്ചു. “ഒരു പാര്‍ട്ടി പറഞ്ഞു, ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് അച്ചേദിന്‍ വരുമെന്ന്, എന്നാല്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് എവിടെയാണ് ആ അച്ചേദിന്‍ വന്നതെന്ന്” അഖിലേഷ് റാലിയില്‍ പറഞ്ഞു.
മോദി ഭരണം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കുറ്റപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നോട്ട് അസാധുവാക്കിയതിലൂടെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും പറഞ്ഞു. ജനങ്ങളെ ക്യൂ നിര്‍ത്തി വലച്ച ബിജെപിയെ ക്യൂ നിന്ന് വോട്ട് ചെയ്ത് തോല്‍പിക്കാന്‍ ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധന നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച അഖിലേഷ് ലോകത്ത് എവിടെയെങ്കിലും അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും ജനങ്ങളോടായി ചോദിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ അഖിലേഷ്, മുലായം സിംഗ് യാദവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ സര്‍ക്കാരിനു കഴിഞ്ഞുവെന്നും അവകാശപ്പെട്ടു. നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്ത് നിരവധി ആളുകള്‍ മരണപ്പെട്ടു. നമ്മുടെ സര്‍ക്കാര്‍ മാത്രമാണ് അവര്‍ക്ക് സഹായവുമായി എത്തിയത്. ഇരകള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കിയതായും റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

സുല്‍ത്താന്‍പൂരിലെ റാലിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്കഗാന്ധി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ നാല്‍പ്പത് പേരാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്

അതിനിടെ, സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അടഞ്ഞ അദ്ധ്യായമാണെന്നും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് ബിജെപിയെ തടഞ്ഞുനിര്‍ത്താനെന്നും അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

kerala

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം

Published

on

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി , എന്‍.രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്‍.അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും

Continue Reading

Trending