പാലക്കാട്: ഉറിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജന്‍. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. യുദ്ധമല്ല വേണ്ടത്, സമാധാനമാണെന്നും നയതന്ത്ര നീക്കങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തികളില്‍ സമാധാനമുറപ്പിക്കണമെന്നും ജയരാജന്‍ പറഞ്ഞു.