Connect with us

FOREIGN

മുസ്‌ലിം കച്ചവടക്കാരനെതിരെ വംശീയ അധിക്ഷേപം നടത്തിയ ഒബാമയുടെ മുൻ ഉപദേശകനെ വെറുതെ വിട്ട് യു.എസ്‌

ഹുസൈനെ ഈജിപ്തിലേക്ക് തിരികെ നാടുകടത്താൻ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

Published

on

തെരുവ് കച്ചവടക്കാരനെ ഉപദ്രവിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തതിന് അറസ്റ്റിലായ മുൻ യു. എസ്‌ ഉദ്യോഗസ്ഥാനെ വെറുതെവിട്ട് അമേരിക്ക. കഴിഞ്ഞ വർഷം അറസ്റ്റിലായ ഒബാമയുടെ ഭരണകാലത്തെ ഉപദേശകനായ സ്റ്റുവർട്ട് സെൽഡോവിറ്റ്സിനാണ് ശിക്ഷാഇളവ് നൽകിയത്. ഒരു പക്ഷപാത വിരുദ്ധ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന വ്യവസ്ഥയിൽ കുറ്റങ്ങൾ ഒഴിവാക്കുകയായിരുന്നു.

വംശീയവും ഇസ്‌ലാമിക വിരുദ്ധവുമായ അധിക്ഷേപമാണ് 24 കാരനായ മുഹമ്മദ് ഹുസൈനെതിരെ ഉദ്യോഗസ്ഥൻ നടത്തിയത്. ഹുസൈനെ ഈജിപ്തിലേക്ക് തിരികെ നാടുകടത്താൻ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ ഫുഡ് ട്രക്ക് കച്ചവടക്കാരെ ജീവിക്കാൻ സമ്മതിക്കില്ലെന്നും സെൽഡോവിറ്റ്സ് പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഫുഡ് ട്രക്ക് കച്ചവടക്കാരനാണ് മുഹമ്മദ് ഹുസൈൻ.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇസ്രാഈല്‍ ആന്റ് ഫലസ്തീനിയൻ വിഷയങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സെൽഡോവിറ്റ്‌സ്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വംശീയ വിദ്വേഷ അധിക്ഷേപങ്ങൾ നടത്തിയത്. വെറുതെ വിടാനുള്ള യു.എസ്‌ കോടതിയുടെ വിധിയെ മുസ്‌ലിം സംഘടനകൾ അപലപിച്ചു. ഇരയുടെ മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് അവർ ആരോപിച്ചു.

‘നിരപരാധിയായ ഒരു തെരുവ് കച്ചവടക്കാരനെതിരെയുള്ള സെൽഡോവിറ്റ്‌സിന്റെ അധിക്ഷേപവും ഉപദ്രവവും വീഡിയോയിലൂടെ എല്ലാവരും കണ്ടതാണ്. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച ഇളവ് അമ്പരപ്പുളവാക്കുന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണ് ഇത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ ഇളവ് ഒട്ടും തന്നെ അർഹിക്കുന്നില്ല’.
കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂയോർക്ക് ചാപ്റ്റർ ഡയറക്ടർ അഫാഫ് നാഷർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കരുണയും സഹാനുഭൂതിയുമാണ് ഈദിന്റെ സന്ദേശം: അബ്ദുസ്സലാം മോങ്ങം

ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

ദുബൈ: നിഷ്‌കളങ്കമായ മനസ്സുമായി വ്രതം അനുഷ്ഠിച്ച വിശ്വാസികള്‍ക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍ എന്നും കരുണയും സഹാനുഭൂതിയുമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനമെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയരക്ടറും പണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്വറിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്.

ആഘോഷങ്ങളെ വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണ്, അദ്ദേഹം തുടര്‍ന്നു. പെരുന്നാള്‍ വിശ്വാസിയുടെ ആഘോഷമാണ്, പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം, പ്രത്യുത, സര്‍വ്വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്‍ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ് ഈദ് ആഘോഷം.

ആഘോഷത്തിനോ ആഹ്ലാദത്തിനോ ഉല്ലാസത്തിനോ അനുയോജ്യമല്ലാത്തവിധം ഭൂമി നിസ്സഹായരുടെ നിലവിളികളാലും അക്രമങ്ങളാലും അനീതികളാലും പ്രകമ്പനം കൊള്ളുകയാണ്. കഴിക്കാന്‍ ഭക്ഷണമോ ധരിക്കാന്‍ പുത്തന്‍ പുടവകളോ തല ചായ്ക്കാന്‍ ഒരിടമോ ഉല്ലസിക്കാന്‍ കേന്ദ്രങ്ങളോ നമസ്‌കാരിക്കാന്‍ പള്ളികളോ ഈദാശംസകള്‍ കൈമാറാന്‍ സുഹൃത്തുക്കളോ നര്‍ഭയരായിരിക്കാന്‍ ഒരിഞ്ച് ഭൂമിയോ ഇല്ലാത്ത ഒരു സമൂഹം നമ്മുടെ മുമ്പിലുള്ളപ്പോള്‍ നമുക്കെങ്ങിനെ അതിരുകളില്ലാതെ ആഘോഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
പൗരത്വ നിഷേധത്തിന്റെയും വംശഹത്യയുടെയും നീതി നിഷേധത്തിന്റെയും ഭീഷണികള്‍ മുഴങ്ങിക്കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ പീഡിതരോടൊപ്പം നിലകൊള്ളാനും ഐക്യപ്പെടാനും നമുക്ക് സാധിക്കണം. ഇതോടൊപ്പം വിനാശകരമായ സര്‍വ്വ ആയുധങ്ങളെയും നിര്‍വ്വീര്യമാക്കാനുതകുന്ന പ്രാര്‍ത്ഥന ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ഉയരണമെന്ന് ഏകാധിപതിയായ ഫിര്‍ഔനിന്റെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

മാതൃകകള്‍ നിര്‍വ്വചിക്കപ്പെടുക എന്നത് നിര്‍ണ്ണായകമായ ഒന്നത്രെ. ആരെയാണ് മോഡലാക്കേണ്ടതെന്ന് ആധുനിക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടെത്തൊളം അവന്റെ റോള്‍ മോഡല്‍ മുഹമ്മദ് നബിയായിരിക്കണം. ദുബൈ പോലെയുള്ള മെട്രൊപോളിറ്റിന്‍ സിറ്റികളില്‍ വളരുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന യുവസമൂഹത്തിന് വൈകാരികതകള്‍ പങ്കുവെക്കുന്ന മനോഭാവം നഷ്ടപ്പെട്ടുപോകുന്നു എന്നത് ഭയാനകതയോടെ ഓര്‍ക്കേണ്ടതാണ്. വളരുന്ന തലമുറ വൈകാരിതകള്‍ ഒന്നുമില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായി മാറുന്നു എന്നത് ഗൗരവത്തോടെ കാണണം. ഈ എ.ഐ യുഗത്തില്‍ രക്തബന്ധങ്ങള്‍ക്കും മനൂഷ്യ മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കയില്ലെങ്കില്‍ ജീവിതം തന്നെ നഷ്ടമാകുമെന്ന എന്ന ചിന്ത നമ്മെ അലോസപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രശസ്താരായ നിരവധി വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

Continue Reading

FOREIGN

യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവന്‍ പദ്ധതി പൂര്‍ത്തിയാക്കി

സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാണ് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.

Published

on

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎയുടെ പ്രവാസ ജീവിതത്തിന് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടയാളപ്പെടുത്തലിന്റെ ഭാഗമായി വിപിഎസ് ഗ്രൂപ്പ് ഒരുക്കിയ അമ്പത് കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു.

സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാണ് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് നടത്തിയത്.

പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി.

ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള
കുട്ടികള്‍ക്കാണ് വിദഗ്ദരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയ നടത്തിയത്. കലാപംമൂലം സംഘര്‍ഷമനുഭവിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളും ഇതില്‍പെടും.

വന്‍ ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി.

വിദേശത്തെ സംഘര്‍ഷ മേഖലകളില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രത്യേക യാത്രാനുമതികള്‍ ലഭ്യമാക്കിയാണ്.

ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്. അയോര്‍ട്ടിക് സ്റ്റെനോസിസ്, ടെട്രോളജി ഓഫ് ഫാലോട്ട് ആട്രിയോവെന്‍ട്രിക്കുലാര്‍ ഡിഫെക്ട് തുടങ്ങിയ സങ്കീര്‍ണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകര്‍ത്താക്കളായി.

ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി ലയാല്‍ സംരംഭത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ അവള്‍ക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഏറെ ആശ്വാസമായി.

ഈജിപ്തില്‍ നിന്നുള്ള രണ്ടര വയസ്സുകാരന്‍ ഹംസ ഇസ്‌ളാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങള്‍ കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികള്‍ക്കാണ് ജീവന്‍ രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തിയത്.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ഇഫ്താർ സംഗമവും ഇലക്ഷൻ പ്രചരണവും സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമവും യുഡിഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും സംഘടിപ്പിച്ചു.

അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി. കണ്ണൂര് ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോടിൻറെ അധ്യക്ഷതയിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഒ.ഐ.സി.സി. കുവൈത്ത് നാഷണൽ വൈസ് പ്രസിഡണ്ട് എബി വരിക്കാട്, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ ഖാലിദ് ഹാജി, സെക്രട്ടറിമാരായ അസ്‌ലം കുറ്റിക്കാട്ടൂർ, ഫാസിൽ കൊല്ലം, ഇല്ല്യാസ് വെന്നിയൂർ, വൈസ് പ്രസിഡണ്ട് ശാഫി കൊല്ലം, ഉപദേശക സമിതിയംഗം പി.വി. ഇബ്രാഹീം എന്നിവർ ആശംസ പ്രസംഗം നടത്തി.

ജില്ല ഭാരവാഹികളായ മുസ്ഥഫ ഏഴോം,സാദിഖ് പേരാവൂർ,മജീദ്‌ തളിപ്പറമ്പ്,അഷ്റഫ് ഇരിക്കൂർ മുസ്ഥഫ ധർമടം എന്നിവര് നേതൃത്വം നൽകി,
ജനറൽ സെക്രട്ടറി സുഹൈൽ സുലൈമാൻ സ്വാഗതവും സെക്രട്ടറി മുനീർ അരിയിൽ നന്ദിയും പറഞ്ഞു.

Continue Reading

Trending