സനാ: ആഭ്യന്തര പ്രശ്‌നം രൂക്ഷമായ യമനില്‍ യുഎസ് എംബസി 369 യമന്‍ സിവിലിയന്മാരെ പിരിച്ചു വിട്ടു. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എംബസിയുടെ നടപടി. എന്നാല്‍, എംബസി നിര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നു. 2014ല്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് സനയിലെ എംബസി അടച്ചു പൂട്ടുകയും സഊദിയിലെ ജിദ്ദയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് 10000 പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.