അമേത്തി: ഒരു കുടുംബത്തിലെ പത്തുപേരടക്കം 11 പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് ദാരുണ സംഭവം. ബസാര്‍ ശുകുള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഹോന ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളും രണ്ടു പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണ്. മിക്കവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു.

ബുധനാഴ്ച രാവിലെ വീടുടമസ്ഥനാണ് വീട്ടിലനുള്ളില്‍ തൂങ്ങിയാടുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിനു പിന്നലെ കാരണമെന്താണെന്ന് വ്യക്തമല്ല.