ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്‌ഡേറ്റുകള്‍ ഈ പേജിലൂടെ അറിയാം.

11.07 am

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. 403 സീറ്റുകളില്‍ 304 സീറ്റുകളില്‍ ബിജെപിക്ക് മേല്‍കൈ. എസ്പി-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക് 20ഉം മറ്റുള്ളവര്‍ക്ക് എട്ടും സീറ്റുകളിലാണ് ഭൂരിപക്ഷം.


 

10.29 am

ബിജെപിക്ക് 295 സീറ്റുകളില്‍ ലീഡ്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് 74 സീറ്റില്‍ മുന്നേറ്റം. ബിഎസ്പിക്ക് 25 സീറ്റും മറ്റുള്ളവര്‍ക്ക് ഒമ്പത് സീറ്റും.


10.02 am

ഉത്തര്‍പ്രദേശില്‍ 270 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. എസ്പി-കോണ്‍ഗ്രസ് കൂട്ടുക്കെട്ടിന് 72 സീറ്റാണ് സ്വന്തമാക്കാനായത്. ബിഎസ്പി 25 ഇടത്ത് ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് 12 സീറ്റുകളുടെ ലീഡ്.


9.52 am

ബിജെപിക്ക് 266 സീറ്റുകളില്‍ മേല്‍കൈ. എസ്പി കോണ്‍ഗ്രസ് സഖ്യം 70 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക് 27 സീറ്റുകളില്‍ ലീഡ്. മറ്റുള്ളവര്‍ക്ക് 12.


9.42 am

ബിജെപിക്ക് 250 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 68 സീറ്റുകളിലും ബിഎസ്പിക്ക് 35 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 11സീറ്റുകളിലും ലീഡ്


 

9.25 am

ബിജെപിക്ക് കേവല ഭൂരിപക്ഷം. 202 സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റം.


 

9.20 am

ബിജെപിക്ക് 200 സീറ്റുകളില്‍ ലീഡ്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് 65 സീറ്റുകളില്‍ മുന്നേറ്റം. ബിഎസ്പിക്ക് 40 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളിലും ലീഡ്.


 

9.05 am

ബി.ജെ.പിക്ക് വ്യക്തമായ ലീഡ്; കോണ്‍ഗ്രസ് – എസ്.പി സഖ്യത്തിനേക്കാള്‍ ഇരട്ടി ലീഡ്. ബി.എസ്.പിയുടെ പ്രകടനം ദയനീയം


8.54 am

178 സീറ്റുകളിലെ ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് 100 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 43 സീറ്റുകളിലും ബിഎസ്പിക്ക് 26 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 6 സീറ്റുകളില്‍ ലീഡ്


 

8.45 am

100 സീറ്റുകളിലെ ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് 57 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 28 സീറ്റുകളിലും ബിഎസ്പിക്ക് 19 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് നാലും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.


8.32 am

ബിജെപിക്ക് 31 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 20 സീറ്റുകളിലും ബിഎസ്പിക്ക് 10 സീറ്റുകളിലും ലീഡ്


8.30 am

22 സീറ്റുകളില്‍ ആദ്യഫലങ്ങള്‍ അറിവായപ്പോള്‍ 11 സീറ്റുകളില്‍ ബി.ജെ.പി മുന്‍തൂക്കം. 11 ഇടത്ത്‌ ബി.ജെ.പി, 9- ല്‍, കോണ്‍.-എസ്.പി സഖ്യവും രണ്ടിടങ്ങളില്‍ ബി.എസ്.പിയും ലീഡ് ചെയ്യുന്നു. നഗരമേഖലകളിലെ വോട്ടുകളാണ് എണ്ണുന്നത്.


8.24 am

എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് പത്ത് സീറ്റുകളില്‍ ലീഡ്, ബിജെപിക്ക് ഏഴിടത്തും ബിഎസ്പിക്ക് ആറിടത്തും.


8.21 am

ബിജെപി ആറു സീറ്റുകളിലും എസ്പി-കോണ്‍ഗ്രസ് സഖ്യം നാലു സീറ്റുകളിലും ബിഎസ്പി നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു
.


8.19 am

്ഷംലി വെസ്റ്റ്, ഔറായ് എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ്. ഗുന്‍മൗറില്‍ എസ്.പി ലീഡ്.

 


8.15 am

ഉത്തര്‍പ്രദേശില്‍ ആദ്യ ഫല സൂചന വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസ്-എസ്പി സഖ്യവും ബിജെപിയും ബിഎസ്പിയും ഓരോ സീറ്റുകള്‍ സ്വന്തമാക്കി.


 


7.28 am

ലഖ്‌നൗ: ആശങ്കയോടെയും പ്രതീക്ഷയോടെയുമാണ് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ഭരണം നിലനിര്‍ത്താമെന്ന് സമാജ്‌വാദി പാര്‍ട്ടി കണക്കുകൂട്ടുമ്പോള്‍ 2014-ലെ മോദി തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മുന്‍നിര ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന ബി.എസ്.പിയാവട്ടെ, എല്ലാവരെയും ഞെട്ടിച്ച് കരുത്തുകാട്ടാമെന്ന പ്രതീക്ഷയിലും.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്നാണ് പ്രവചനം. എന്നാല്‍, ഇതെത്രമാത്രം ശരിയാകുമെന്ന് വോട്ടെണ്ണി തുടങ്ങുമ്പോള്‍ മാത്രമേ അറിയാനാവൂ. അര മണിക്കൂറിനകം വോട്ടെണ്ണി തുടങ്ങും. 11 മണിയോടെ ചിത്രം വ്യക്തമാവും.