കൊച്ചി:ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമലാ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി അന്തരിച്ചു. എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം വടുതല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ രാത്രി എട്ടിന് നടക്കും.