മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്ന് സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി. അമിത വേഗത്തിലാണ് ശ്രീറാം വാഹനം ഓടിച്ചത്. പലതവണ വാഹനം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ശ്രീറാം നല്‍കിയില്ലെന്നും വഫയുടെ രഹസ്യമൊഴിയിലുണ്ട്.

എന്നാല്‍ അതിനിടെ പ്രതിയുടെ രക്തപരിശോധന ഫലത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. എന്നാല്‍ അപകടം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷം രക്തപരിശോധന നടത്തിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമായി ആരോപണമുയര്‍ന്നിരുന്നു.