തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും തിരുപ്പതിക്ക് പോവുകയായിരുന്ന വാന്‍ ദേശീയപാതയിലെ തുവരന്‍ കുറിച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.