തിരുവനന്തപുരം: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. പ്രതിഷധ മാര്‍ച്ചിലും ധര്‍ണയിലും വിവിധ മത സംഘടനാ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്് സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അറിയിച്ചു. രാവിലെ 10.30ന് പാളയം ജുമാമസ്ദിജിന് സമീപം ആരംഭിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

ദേവസ്വം ബോര്‍ഡിലെയും വഖഫ് ബോര്‍ഡിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച മന്ത്രിസഭ അതില്‍നിന്നും ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കുകയും വഖഫ് ബോര്‍ഡിലെ നിയമങ്ങള്‍ മാത്രം പി.എസ്.സിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഒരേ വിഷയത്തില്‍ കൈക്കൊണ്ട ഇരട്ടനീതിയാണിതെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.