തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകരാണ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.

എല്‍ഡിഎഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരില്‍ വനിതാ സംവരണ വാര്‍ഡിലാണ് ലത സുരേഷ് മത്സരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.

തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.