Connect with us

Culture

പുനരധിവാസം നിലച്ചു; വയനാട്ടില്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരവുമായി ആദിവാസികള്‍

Published

on

കല്‍പ്പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ വിതരണം ചെയ്ത് നടപ്പിലാക്കിത്തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പുരധിവാസപദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വയനാട്ടില്‍ ആദിവാസികള്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍പെട്ട കാക്കത്തോട്, ചാടകപ്പുര പണിയ കോളനിവാസികളിലെ 54 കുടുംബങ്ങള്‍ സമീപത്തെ വനത്തില്‍ കയറി കുടില്‍കെട്ടി. സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ കാക്കത്തോടിലെ 32 കുടുംബങ്ങളും ചാടകപ്പുരയിലെ 22 കുടുംബങ്ങളുമാണ് വനഭൂമിയില്‍ കുടില്‍കെട്ടിയത്. ഇതോടെ ജില്ലയില്‍ വീണ്ടുമൊരു മുത്തങ്ങ മോഡല്‍ സമരമെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണ്. 2003 ജനുവരി മൂന്നിന് ആരംഭിച്ച ഒന്നാം മുത്തങ്ങ സമരത്തില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൊലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും ജോഗി എന്ന ആദിവാസിയുവാവും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അതിനിടെ വനഭൂമി കയ്യേറിയെന്ന് കാണിച്ച് 80 പേര്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടി വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്ന ആരോപണവുമുയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് 300 ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയും പാതിയില്‍ വെച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മറ്റുമാര്‍ഗമില്ലാതെ വനഭൂമി കയ്യേറിയതെന്നാണ് ആദിവാസികളുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഈ കോളനികളിലെ കുടുംബങ്ങള്‍ വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ് കുടില്‍കെട്ടിയത്. പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് രേഖമൂലം ഉറപ്പുലഭിക്കാതെ വനത്തില്‍ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്. പുരധിവാസം സംബന്ധിച്ച് തുടര്‍നടപടികളുണ്ടാവാത്തതോടെയാണ് കനത്ത മഴയിലും വന്യജീവികളുടെ ഭീഷണിക്കിടിയിലും ആദിവാസികള്‍ വനത്തില്‍ കുടില്‍കെട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് കാക്കത്തോട് കോളനിക്കാര്‍.

കാലപ്പഴക്കത്താല്‍ എപ്പോള്‍വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇവരുടെ വീടുകളും. കടുവ, കാട്ടാന തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് പതിവാണ്. സമരം ശക്തമായതോടെ സ്ഥലം സന്ദര്‍ശിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ 22ന് വിഷയം കലക്ടറുമായി ചര്‍ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുറപ്പും നല്‍കാന്‍ തയ്യാറായില്ല. വയനാട് ജില്ലയിലെ വികസനപദ്ധതികളിലെന്ന പോലെ ആദിവാസി പുനരധിവാസ പദ്ധതിയിലും സര്‍ക്കാര്‍ തുടര്‍ന്ന നിസംഗതയാണ് പുതിയസമരത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 17.8 കോടി രൂപ കൈമാറുകയും 7.4 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തിരുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 ആദിവാസികളില്‍ 300 പേര്‍ക്ക്് ഒരേക്കര്‍ ഭൂമി വീതം നല്‍കാനും ഇവര്‍ക്ക് വീട് വെക്കാന്‍ 2.5 ലക്ഷം രൂപ വീതമുള്ള ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. വിവിധ പദ്ധതികളിലൂടെ അന്നത്തെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന ആദ്യ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 9989 ഭൂരഹിത ആദിവാസികള്‍ക്ക് 13,662.377 ഏക്കര്‍ ഭൂമിയാണ് ലഭ്യമാക്കിയത്. വയനാട് ജില്ലയില്‍ 282 കുടുംബങ്ങള്‍ക്കായി 216.88 ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ ആദിവാസി പുനരധിവാസ പദ്ധതികളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരവും ഫണ്ടുമുണ്ടായിട്ടും പല പദ്ധതികളും ഫയലില്‍ തന്നെ കിടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആദിവാസികള്‍ വീണ്ടും കുടില്‍കെട്ടിസമരത്തിനിറങ്ങിയത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending