Connect with us

Culture

ജോലി മതിയായി, ഇനി ഭര്‍ത്താവും മക്കളും മതി: പാശ്ചാത്യരാജ്യങ്ങളില്‍ ട്രെന്‍ഡായി പഴയ സംസ്‌കാരം

അലക്‌സിയ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് കുട്ടിയെ അവഗണിക്കുന്നത് പോലെ തോന്നി. അതാണ് ജോലി പൂര്‍ണമായും ഉപേക്ഷിച്ച് വീട്ടുകാര്യം നോക്കാന്‍ തീരുമാനിച്ചത് എന്നാണ്.

Published

on

പാശ്ചാത്യ രാജ്യങ്ങളില്‍ പഴമ ട്രെന്‍ഡിങ്ങായി മാറുകയാണ്. കമ്പനികളില്‍ നിന്ന് വനിതകള്‍ ജോലി മതിയാക്കി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അലക്‌സിയ ഡെലോറസ് എന്ന 29 കാരിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചാരം നേടിയത്. ജോലി വിട്ട് വീട്ടുകാര്യങ്ങള്‍ നോക്കാനാണ് താത്പര്യമെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് 1950 കളിലെ വീട്ടമ്മയെ പോലെ ജീവിച്ചാല്‍ മതി എന്നാണ് യുവതിയുടെ പക്ഷം.

ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അലക്‌സിയ. എന്നാല്‍, തനിക്ക് 1950 കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കണം എന്നും പറഞ്ഞ് ജോലി ഒഴിവാക്കി വീട്ടുകാര്യങ്ങള്‍ നോക്കി ആനന്തം കണ്ടെത്തുകയാണ്. ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ ഈ ട്രെന്‍ഡിനു പിന്നാലെയാണ്. ഇതിന് tradwives എന്നാണ് അറിയപ്പെടുന്നത്.

Mum who lives like '1950s housewife' believes her role is to look after the  kids - Mirror Online

ഇതില്‍ സ്ത്രീകള്‍ പഴയ കുടുംബവ്യവസ്ഥയെ ഇഷ്ടപ്പെടുന്നവരാണെന്ന് കണ്ടെത്തി. സ്ത്രീകള്‍ വീട്ടുകാര്യം നോക്കേണ്ടവരാണെന്നും പുരുഷന്മാര്‍ മറ്റ് കാര്യങ്ങളെല്ലാം നോക്കേണ്ടുന്നവരാണെന്നുമുള്ള ചിന്തയാണ് ഇവര്‍ക്കുള്ളത്. ഗൂഗിള്‍ ട്രെന്‍ഡ്‌സ് നോക്കിയാല്‍ ഈ tradwives എന്ന വാക്ക് പ്രചാരം നേടിയത് 2018 ന്റെ പകുതിയോട് കൂടിയാണ് എന്ന് കാണാം.

അലക്‌സിയ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് കുട്ടിയെ അവഗണിക്കുന്നത് പോലെ തോന്നി. അതാണ് ജോലി പൂര്‍ണമായും ഉപേക്ഷിച്ച് വീട്ടുകാര്യം നോക്കാന്‍ തീരുമാനിച്ചത് എന്നാണ്. താന്‍ ഇഷ്ടപ്പെടുന്നത് 50 കളിലെ വീട്ടമ്മമാരുടെ ജീവിതമാണ്. ഭാര്യ ഭര്‍ത്താവിനെയും കുട്ടികളെയും ശ്രദ്ധിക്കുക, ഭര്‍ത്താവ് ജോലിക്ക് പോവുക, അതാണ് തനിക്കിഷ്ടം എന്നും അലക്‌സിയ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതം അവള്‍ ലോകവുമായി പങ്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. അലക്‌സിയ വിശ്വസിക്കുന്നത് വരും കാലത്ത് അനേകം സ്ത്രീകള്‍ തന്നെ പോലുള്ളവര്‍ പിന്തുടരുന്ന ഈ ജീവിതരീതി പിന്തുടരും എന്നാണ്.സോഷ്യല്‍ മീഡിയയില്‍ അലക്‌സിയയുടെ തീരുമാനത്തിന് പിന്‍ന്തുണയും വിമര്‍ശനവും ലഭിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.  

Published

on

ലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

Film

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.  

Published

on

ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

Continue Reading

Film

ആസിഫ് അലി-ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ‘രേഖാചിത്രം’ ! നിഗൂഢതകൾ ഒളിപ്പിച്ച സെക്കൻഡ് ലുക്ക് പുറത്ത്

Published

on

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending