കോഴിക്കോട്: കേരളത്തില്‍ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയും നിരത്തുകളില്‍ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘവും ഇന്നു മുതല്‍ നിരത്തിലുണ്ട്.