വെള്ളം കളിയുടെ പേരില്‍ സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം. സര്‍ക്കാര്‍ ഖജനാവിലെ നിന്നാണ് ലക്ഷങ്ങള്‍ മുടക്കി പുന്നമട കായലോരത്തെ തന്റെ റിസോര്‍ട്ടിലേക്കുള്ള വഴിയാണ് തോമസ് ചാണ്ടി ടാര്‍ ചെയ്തിരിക്കുന്നത്. ടെണ്ടര്‍ പോലും വിളിക്കാതെയാണ് രണ്ട് എം പി മാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം .

വി.ഐ.പികളേയും അതിഥികളേയും പരിഗണിച്ചാണ് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡിന് പൊതു ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ സ്ഥലത്തെ രണ്ടു എം പിമാരെയും കൂട്ടു പിടിച്ചാണ് സ്വന്തം റിസോര്‍ട്ടിലേക്കുള്ള വഴി നിര്‍മ്മാമം തോമസ് ചാണ്ടി നടത്തിയിരിക്കുന്നത്.