കോഴിക്കോട്: കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സഹായി അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ഗൂഢാലോചന, ആത്മഹത്യ പ്രേരണ എന്നീ കുറ്റം ആരോപിച്ചാണ് ഉഷാദേവി ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കഴിഞ്ഞ29ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു.

അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്. എന്നാല്‍ മരണം നടന്ന മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണപുരോഗതിയില്ലാതായതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.