ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്.

ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമല്ല നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലും ദര്‍ശനവും രണ്ടും രണ്ടാണ്. വനിതാമതില്‍ ശരിയും യുവതി ദര്‍ശനം തെറ്റുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഎം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

യുവതി പ്രവേശനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.