തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ എന്‍ഡിഎയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ബിജെപിക്കുള്ളത്.

southlive%2f2017-03%2fd9945bc1-cec3-4db4-b574-f62d0ac28f78%2fvellapalli

ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയതായി പറഞ്ഞ വെള്ളാപ്പള്ളി അവസരവാദ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ അടുത്തക്കാലത്തൊന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുവേളയില്‍ ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് ബിഡിജെഎസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ലെന്നാണ് സൂചന.