തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദര്‍ ജയിച്ചത്. എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 8648 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5728 വോട്ടുകളുമാണ് ലഭിച്ചത്. സ്വതന്ത്രരായ ഹംസ കരുമണ്ണിലിന് 442 ഉം ശ്രീനിവാസന് 159 ഉം വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ഇത്തവണ 502 നോട്ട വോട്ടുകളും രേഖപ്പെടുത്തിയതായാണ് വിവരം.