ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട അധ്യാപകരുടെ പാണ്ഡിത്യം തെളിയിക്കുന്ന വിധത്തിലായിരുന്നു ചോദ്യപേപ്പറെന്ന ആക്ഷേപം വ്യാപകമായിരുന്നു. പല വിദ്യാര്‍ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോയിലെ വിദ്യാര്‍ഥിയുടെ വാക്കുകളിങ്ങനെ: ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യന്‍പേപ്പറിട്ടതാണവന്‍. ആ ചോദ്യപേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും. – കലിപ്പടക്കാനാവാതെ വിദ്യാര്‍ഥി വിഡിയോയില്‍ പറയുന്നു.