Connect with us

Culture

രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതോ..ജേക്കബ് തോമസിന്റെ രാജിവാര്‍ത്തയില്‍ സംശയമുന്നയിച്ച് ബല്‍റാം.

Published

on

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പെട്ടെന്നുള്ള രാജിവാര്‍ത്തയില്‍ സംശയമുന്നയിച്ച് ബല്‍റാം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ പോലും പരസ്യ നിലപാട് സ്വീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ പൊടുന്നനെ സ്ഥാനമൊഴിയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ കാരണം ഇതുവരെ ലഭിച്ച പിന്തുണ പെട്ടെന്ന് നിലച്ചത് തന്നെയാണെന്നും ബല്‍റാം ആരോപിച്ചു.

വ്യക്തി പരമായ കാരണങ്ങളാല്‍ തന്നെ ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് ഡയറക്ടറുടെ അപ്രതീക്ഷിത രാജി തീരുമാനം.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

രണ്ടാമത്തെ വിക്കറ്റ്‌ അമ്പയറുടേതാവാൻ ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ആര്‌ അമ്പയറായാലും കഴിഞ്ഞ അഞ്ചല്ല പത്ത്‌ വർഷത്തെ മുഴുവൻ ബാറ്റിംഗും അന്വേഷിക്കട്ടെ എന്നാണ്‌ നിലപാട്‌.

ഇന്നത്തെ പ്രതിപക്ഷം അഞ്ച്‌ മാസം മുൻപ്‌ ഭരണപക്ഷമായിരുന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെപ്പോലും പരസ്യ നിലപാട്‌ സ്വീകരിച്ചയാളാണ്‌ ഇപ്പോഴത്തെ വിജിലൻസ്‌ ഡയറക്റ്റർ. അതായത്‌ ഇന്നത്തെ പ്രതിപക്ഷത്തെ ഒട്ടും ഭയമില്ലാത്ത ആളാണദ്ദേഹം എന്നർത്ഥം. ആ വ്യക്തി ഇപ്പോൾ സ്ഥാനമൊഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം പ്രതിപക്ഷത്തിനെതിരെ കേസെടുക്കുമ്പോൾ അദ്ദേഹത്തിന്‌ കിട്ടിക്കൊണ്ടിരുന്ന പിന്തുണ പൊടുന്നനെ പിൻവലിക്കപ്പെട്ടിരിക്കുന്നു എന്നാണ്‌. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കേണ്ടത്‌ സർക്കാരും ധാർമ്മികതയുടെ ആൾരൂപമായി സ്വയം ബ്രാൻഡ്‌ ചെയ്യുന്ന മുഖ്യമന്ത്രിയും തന്നെയാണ്‌.

ഇന്നലെയായിരുന്നു നിയമസഭയിലെ ജയരാജന്റെ രാജിപ്രസംഗവും ബന്ധുനിയമനങ്ങളെച്ചൊല്ലിയുള്ള അടിയന്തിര പ്രമേയാഭ്യർത്ഥനയും. ഇന്ന് നിയമസഭയിൽ ഉയർത്തിയത്‌ റബർ വിലയിടിവുമായി ബന്ധപ്പെട്ട വിഷയമാണ്‌. വിജിലൻസ്‌ ഡയറക്റ്റർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ക്ലിഫ്‌ ഹൗസിനുചുറ്റും പറന്നുനടക്കുന്ന തത്തയാവാതെ തന്റെ ആർജ്ജവം പ്രകടിപ്പിക്കണമെന്നുമായിരുന്നു ഇന്നലത്തെ പ്രതിപക്ഷ ആവശ്യം. ബന്ധുനിയമനങ്ങളുടെ ഫയൽ മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടെന്ന് രേഖകൾ സഹിതം പ്രതിപക്ഷം നിയമസഭയെ ബോധ്യപ്പെടുത്തി. സ്വാഭാവികമായും ജയരാജനെതിരായ അന്വേഷണം മുഖ്യമന്ത്രിയിലേക്ക്‌ നീളുമെന്നും ഉറപ്പായി. ജയരാജൻ പാർട്ടി സെക്രട്ടേറിയറ്റിൽ കുറ്റം സമ്മതിച്ചെന്ന് പരസ്യമായി പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ സാക്ഷിയായി വിസ്തരിക്കേണ്ടിയും വരും.

ഇതിലൊന്നും കുലുങ്ങാതെ ഇന്നലെ വൈകീട്ടും ഇന്ന് പകൽ മുഴുവനും തന്റെ ദൗത്യത്തെക്കുറിച്ച്‌ അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിച്ച വിജിലൻസ്‌ ഡയറക്റ്റർ ഇത്ര പൊടുന്നനെ രാജിവെക്കാൻ മാത്രമുള്ള അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടതെങ്ങനെ?

ഉച്ചിയിൽ വെച്ച കൈ കൊണ്ട്‌ തന്നെ വിജിലൻസ്‌ ഡയറക്റ്ററുടെ ഉദകക്രിയ നിർവ്വഹിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചോ എന്ന് മാത്രമാണ്‌ അറിയേണ്ടത്‌.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending