Connect with us

kerala

അഴിമതിക്കാര്‍ സൂക്ഷിക്കേണ്ടതാണ്; കൈക്കൂലി പിടിത്തത്തില്‍ വിജിലന്‍സിന് റെക്കോര്‍ഡ്, കൂടുതല്‍ പേരും റവന്യു വകുപ്പ് ജീവനക്കാര്‍

ഇതുവരെ 42 പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്.റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും കൂടൂതല്‍ പിടിയിലായത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാര്‍ വിജിലന്‍സിന്റെ വലയില്‍ വിഴുന്നതില്‍ റെക്കോര്‍ഡ്. ഈ വര്‍ഷം ഇതുവരെ 42 പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്.റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും കൂടൂതല്‍ പിടിയിലായത്.

കൈക്കൂലി വാങ്ങരുത്, നല്‍കരുത് എന്ന് പലവട്ടം മുന്നറിയപ്പ് നല്‍കിയിട്ടും ഒന്നും ചെവിക്കൊള്ളാതെ പണം വാങ്ങുന്നവരും നല്‍കുന്നവരുമുണ്ട്. വഴിവിട്ട രീതിയില്‍ കാര്യസാധ്യത്തിനും ചുവപ്പുനാടയിലെ ഫയല്‍ നീക്കത്തിന് വേഗം കൂട്ടാനുമാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത്.കൈക്കൂലി നല്‍കാന്‍ മനസ്സില്ലാത്തവര്‍ വിജിലന്‍സിനോട് ചേര്‍ന്ന് നിന്നതോടെയാണ് സംസ്ഥാനത്ത് അഴിമതിക്കാര്‍ കയ്യോടെ പിടിലായത്. പാലക്കാട് ജില്ലയിലെ കോങ്ങാട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റുമാര്‍ പട്ടയം നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയതാണ് ഈ വര്‍ഷത്തെ ആദ്യകേസ്. ഏറ്റവും ഒടുവില്‍ കേരളത്തിന്റെ തെക്ക് വടക്ക് വത്യാസമില്ലാതെ മണിക്കൂറുകളുടെ വത്യാസത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി.

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായ്ത്ത ക്ലാര്‍ക്ക് കെ രഘു, തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌ക്രട്ടറി സന്തോഷ് എന്നിവരാണ് ഇന്നലെ വിജിലന്‍സിന്റെ വലയിലായത്. വയനാട്ടില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിട നന്പറര്‍ നാല്‍കാനാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയിക്കായാണ് കരാറുകാരനില്‍ നിന്ന് പണം വാങ്ങിയത്. സംസ്ഥാനത്ത് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ കൈക്കൂലിക്കാരെ കണ്ടെത്തിയത്. 14 വീതം ഉദ്യോഗസ്ഥരെയാണ് ഇരു വകുപ്പുകളിലുമായി ഈ വര്‍ഷം പിടികൂടിയത്.

അതേസമയം മൈനിങ്ങ് ആന്റ് ജിയോളജി, ഫിഷറീസ് , വനം തുടങ്ങിയ വകുപ്പുകളില്‍ അഴിമതിക്കാര്‍ വിളയാടുന്നുവെന്ന് വിവരമുണ്ടെങ്കിലും ഒരാളെ പ്പോലും പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ തുകയുമായി പിടിലായത് ആലപ്പുഴ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനാണ്. ഒരു ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണക്കാരുടേയും കരാറുകാരുടേയും കൈകളില്‍ നിന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അനധികൃതമായിയിങ്ങനെ പണം പിരിക്കുന്നത്.

 

india

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Published

on

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച്‌ 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Continue Reading

india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു.

Published

on

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Continue Reading

india

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Published

on

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി.കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു

Continue Reading

Trending