തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഒന്‍പതുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, കെസി ജോസഫ്, കെഎം മാണി, പികെ ജയലക്ഷ്മി, എംഎല്‍എമാരായിരുന്ന എംപി വിന്‍സെന്റ്, ആര്‍ ശെല്‍വരാജ് എന്നിങ്ങനെ ഒമ്പതുപേര്‍ക്കെതിരെയാണ് അന്വേഷണം. ഫെബ്രുവരി ആറിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

ഈ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്.മുന്‍ സര്‍ക്കാരിന്റെ കാലത്തെ 14 നിയമനങ്ങളുമായി ബന്ധപ്പെട്ടുളള ഹര്‍ജി പരിഗണിച്ചാണ് കോടതി വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്.