ന്യൂഡല്‍ഹി: കിങ്ഫിഷര്‍ ഉടമ വിജയ് മല്യയും ലളിത് മോഡിയുമുള്‍പ്പെടെ 60 കുറ്റവാളികളെ വിട്ടു നല്‍കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യമുന്നയിച്ചത്. വിവിധ കേസുകളില്‍ പ്രതിയായ ഇന്ത്യ തിരയുന്ന 60 കുറ്റവാളികളുടെ പട്ടികയും ചര്‍ച്ചക്കിടെ തെരേസ മേയക്കു മോദി കൈമാറി.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കിളിന്റെ പേരും ഇന്ത്യ കൈമാറിയ പട്ടികയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ അനുസരിച്ച് ബ്രിട്ടന്‍ തിരയുന്ന 17 കുറ്റവാളികളുടെ പേരും തരേസ മേ മോദിക്കു കൈമാറിയിട്ടുണ്ട്.