Connect with us

kerala

വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Published

on

വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളായ അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നിവരെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത് പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിലാണ് വി ഡി സതീശൻ കുട്ടികളെ എഴുത്തിനിരുത്തിയത്. സന്ദീപ് അഭിരാമി ദമ്പതികളുടെ മകൻ ദ്രുവ് ദക്ഷിത്, സന്ധ്യാ മനോഹർ ദമ്പതികളുടെ മകൻ അദ്വൈത്, ജോൺ ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ, കമൽ ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

kerala

വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞു; പാലക്കാട് ലോഡ്ജ് ജീവനക്കാരന് മര്‍ദനം

ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

Published

on

പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ ജീവനക്കാരനെ ആക്രമിച്ച് യുവാക്കള്‍. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.

ലോഡ്ജിലെ റിസപ്ഷനില്‍ കയറിയും അതിക്രമം നടത്തി. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.

Continue Reading

kerala

ഹൃദയമാറ്റ ശസ്ത്രക്രിയ; 13 കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു

അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.

Published

on

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന്കാരിയെ വന്ദേ ഭാരത് എക്‌സ്പ്രസില്‍ എറണാകുളത്തെത്തിച്ചു. അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ജീവന്‍ രക്ഷാദൗത്യം നടന്നത്.

എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ലിസി ആശുപത്രിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്കാണ് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

നാളെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊങ്കണ്‍, ഗോവ തീരങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

Trending