ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 86 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജാഞാപനങ്ങളാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

64 ഒഴിവ്, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 11., പരസ്യനമ്പര്‍: VSSC 305
പരസ്യതീയതി: 22.12.2018

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നീഷ്യന്‍ ബി: (ഇലക്ട്രീഷ്യന്‍ (ഒഴിവ് ഏഴ്), ഇലക്ട്രോണിക് മെക്കാനിക് (ഒഴിവ് അഞ്ച്), മെഷിനിസ്റ്റ് (ഒഴിവ്അഞ്ച്), ഫിറ്റര്‍ (ഒഴിവ് മൂന്ന്), കെമിക്കല്‍ ഓപ്പറേറ്റര്‍(മെയിന്റനന്‍സ് മെക്കാനിക്) (ഒഴിവ് രണ്ട്), ടര്‍ണര്‍ (ഒഴിവ് രണ്ട്), എം.ആര്‍ ആന്‍ഡ് എസി (ഒഴിവ് രണ്ട്), ഇലക്ട്രോപ്ലേറ്റര്‍ (ഒഴിവ് ഒന്ന്), പ്ലംബര്‍ (ഒഴിവ് ഒന്ന്), ബ്ലാക്ക്‌സ്മിത്തി (ഒഴിവ് ഒന്ന്), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (ഒഴിവ് ഒന്ന്)): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 2170069100 രൂപ.

എഫ്.ആര്‍.പി (ഒഴിവ് നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ െഎ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, എഫ്.ആര്‍.പിയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയം.

ഡ്രാഫ്റ്റ്‌സ്മാന്‍ ബി (മെക്കാനിക്കല്‍) (ഒഴിവ്.നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 21700-69100 രൂപ.

കുക്ക് (ഒഴിവ് മൂന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, സമാന തസ്തികയില്‍ (ഹോട്ടല്‍/കാന്റീന്‍) അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 19900-63200 രൂപ.

ഫയര്‍മാന്‍ എ (ഒഴിവ് ഒന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, മികച്ച ശാരീരിക ക്ഷമത, 19900-63200 രൂപ.

കേറ്ററിങ് അറ്റന്‍ഡന്റ് എ (ഒഴിവ്22): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, 1800056900 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

14 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി ഒന്‍പത്. പരസ്യനമ്പര്‍: VSSC- 304, പരസ്യതീയതി: 22.12.2018, തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒഴിവ്11): ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ സിനിമാറ്റോഗ്രഫി/ഫൊട്ടോഗ്രഫി ഡിപ്ലോമ, 44,900-1,42,400 രൂപ.

സയന്റിഫിക് അസിസ്റ്റന്റ് (ഒഴിവ്ഒന്ന്): അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷലൈസേഷനേടു കൂടി ഫസ്റ്റ് ക്ലാസ് ബി.എസ്.സി, 44900-142400 രൂപ.

ലൈബ്രറി അസിസ്റ്റന്റ്എ (ഒഴിവ്‌രണ്ട്): ബിരുദം, ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് പിജി അല്ലെങ്കില്‍ തത്തുല്യം, 44900-142400 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആന്ധ്രാപ്രദേശിലെ എം.വി.ഐ.ടി റസിഡന്റ് സെന്ററില്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 13.

പരസ്യനമ്പര്‍: VSSC- 306

പരസ്യതീയതി: 22.12.2018

യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി
ശമ്പളം: 21,700-69,100 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.inJob Tips