കൊല്‍ക്കത്ത : നിയമസഭ ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമബംഗാളില്‍ സംഘര്‍ഷാവസ്ഥ. ബര്‍ദമാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെ നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബിജെപി ,തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം തുടരുന്നത്.
നിരവധി പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി.