വിവാഹം തൊട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ് വിരാട് കോഹ്‌ലി-അനുഷ്‌ക താരജോഡികളുടെ വിശേഷങ്ങള്‍.
ഇപ്പോള്‍ ഇതാ ഷോപ്പിങില്‍ ഡിസ്‌കൗണ്ട് തേടുന്ന കോഹ്‌ലിയുടെയും അനുഷ്‌കയുടെയും ഫോട്ടോയാണ് ട്രെന്റിങ്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചിത്രത്തിലാണ് ഇരുവരും ഡിസ്‌കൗണ്ട് തേടി സാധനങ്ങള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായത്. കേപ്ടൗണിലെ ഷോഷിപ്പിങിനിടെയാണ് ക്യാമറകണ്ണുകള്‍ താരജോഡികളെ കുടുക്കിയത്.

അമ്പതു ശതമാനം കിഴിവ് എന്നു ബോര്‍ഡു വെച്ച കടക്കു മുന്നിലാണ് ഇരുവരും. ബാഗുകള്‍ കൈയില്‍ പിടിച്ച് കോഹ്‌ലി നില്‍ക്കുമ്പോള്‍ അനുഷ്‌ക ഷോപ്പിങിന്റെ തിരക്കിലാണ്. ഇതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചക്കു വഴിയൊരുക്കിയത്.

കോടി കണക്കിന് ആസ്തിയുള്ള താരദമ്പതികള്‍ കിഴിവുള്ള സാധനങ്ങള്‍ വാങ്ങേണ്ടതുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ എവിടെ കിഴിവുണ്ടെന്ന് എഴുതി കാണിച്ചാലും ഇന്ത്യക്കാര്‍ അവിടെയെത്തുമെന്ന് മറ്റു ചിലര്‍ വിമര്‍ശിച്ചു.