Connect with us

kerala

വിഷുവിനും മുഴുവന്‍ ശമ്പളമില്ല; പ്രതിഷേധ കണി ഒരുക്കാൻ കെഎസ്ആർടിസി ജീവനക്കാർ

ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

Published

on

വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കാനാണ് തീരുമാനം. കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

Video Stories

Published

on

തിരുവനന്തപുരം: മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ കേരളത്തില്‍ വന്‍ പിരിവ് നടന്നതായി മുഖ്യമന്ത്രിക്ക് പരാതി. മെസിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിന്‍ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം തട്ടിയതായാണ് പരാതിയില്‍ പറയുന്നു.

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വര്‍ണ്ണ വ്യാപാരികളുടെ ഇടയില്‍ നിന്നും വലിയ തോതില്‍ സംഭാവന സ്വീകരിക്കുകയും,17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.

കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.

കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.

Continue Reading

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

Trending