Connect with us

india

പൊലീസും വേണ്ട, പട്ടാളവും വേണ്ട, വീരവാദങ്ങളും വേണ്ട; ഇങ്ങനെയും ഭൂമി ഏറ്റെടുക്കാം..!

ചര്‍ച്ചക്കായി ചെയര്‍മാന്‍ വിക്രംസാരാഭായി നേരിട്ടെത്തി. ബിഷപ്പ് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. പള്ളി ഉടന്‍തന്നെ കൈമാറാന്‍ ബിഷപ്പ് തയ്യാറായി.

Published

on

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കാന്‍ ആദാനിയും സംസ്ഥാനസര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ പഴയ കഥയോര്‍ക്കുന്ന ചിലരുണ്ട് ഇങ്ങ് തിരുവനന്തപുരത്ത്. സമാധാനപരമായും സൗഹാര്‍ദത്തോടെയും സ്ഥലമേറ്റെടുത്ത കഥയാണത്. തുമ്പയില്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി അന്നത്തെ ഐ.എസ്.ആര്‍.ഒ തലവന്‍ വിക്രം സാരാഭായി നടത്തിയ യത്‌നമാണ് ഇന്നും അഭിമാനത്തോടെ നാട്ടുകാരും ശാസ്ത്രജ്ഞരും ഓര്‍ക്കുന്നത്.
തുമ്പയില്‍ 600 ഏക്കര്‍ ഭൂമിയാണ് ബഹിരാകാശനിലയത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്.  ഭൂമധ്യരേഖക്ക് തൊട്ടടുത്താണ് പ്രദേശം എന്നതായിരുന്നു തുമ്പക്കുള്ള അനുകൂലഘടകം.  റെയില്‍വെ ലൈനിനും കടലിനും മധ്യേ രണ്ടരകിലോമീറ്റര്‍ വരുന്ന പ്രദേശം. ഇവിടെ മധ്യഭാഗത്തായി ക്രിസ്ത്യന്‍ പള്ളി നിലകൊള്ളുന്നു- മഗ്ദലനമറിയം ചര്‍ച്ച് .

ചര്‍ച്ചക്കായി ചെയര്‍മാന്‍ വിക്രംസാരാഭായി നേരിട്ടെത്തി. ബിഷപ്പ് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. പള്ളി ഉടന്‍തന്നെ കൈമാറാന്‍ ബിഷപ്പ് തയ്യാറായി. ഇതോടെ നാട്ടുകാരും പൂര്‍ണമായി സഹകരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമായിരുന്നു അന്ന് ഇതിന് ചുക്കാന്‍ പിടിച്ചത്. അദ്ദേഹം അത് തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി പൊളിക്കാതെതന്നെ കെട്ടിടം ഓഫീസാക്കി മാറ്റി. അള്‍ത്താരയുടെ അരികെ താന്‍ ചെയറിട്ട് ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കലാം ഓര്‍ക്കുന്നു. 1960 മുതല്‍ ആരംഭിച്ച നിര്‍മാണം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ 1963ലാണ് പൂര്‍ത്തിയായത്. നാട്ടുകാരെ വിശ്വാസത്തിലെടുത്ത് എങ്ങനെ വികസനപദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്നതിന ്‌തെളിവായി ഈ സംഭവം. പൊലീസും വേണ്ട, പട്ടാളവും വേണ്ട. ഘടാഘടിയന്‍ വീരവാദങ്ങളും വേണ്ട..! വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം അങ്ങനെ രാജ്യത്തിന്റെ അഭിമാനമായി തലയുയര്‍ത്തിനില്‍ക്കുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.

Published

on

മുൻ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.

1980-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1986-ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. 2012 നവംബര്‍ 26-ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗമായി. 1980ല്‍ പ്രമുഖ എന്‍.ജി.ഒയായ ‘സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു.

1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നരെയ്നു വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

Continue Reading

india

കോഴിക്കോട് പുഴയരികില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു

Published

on

കോഴിക്കോട്: പേരാമ്ബ്രയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൈതേരി റോഡില്‍ തോട്ടത്താങ്കണ്ടി പുഴയരികില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്ബോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടത്.

പേരാമ്ബ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സമീപത്തെ ക്വാറിയില്‍ വച്ച്‌ ബോംബുകള്‍ നിര്‍വീര്യമാക്കി.

ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. ആരാണ് ഇവിടെ വച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പേരാമ്ബ്ര പൊലീസ് അറിയിച്ചു.

Continue Reading

india

കണ്ണൂര്‍ അർബൻനിധി നിക്ഷേപ തട്ടിപ്പ് ; വായ്പ അനുവദിച്ചത് കുറച്ച് ഇപപാടുകാര്‍ക്ക് മാത്രം

  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

Published

on

കണ്ണൂർ: മോഹന വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് കോടികൾ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച അർബൻ നിധി, എനിടൈം മണി സ്ഥാപനങ്ങളിൽ നിക്ഷേപം സ്വീകരണം മാത്രമാണ് നടന്നിരുന്നതെന്ന് പൊലീസ്.  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജീവനക്കാരെ ഉൾപ്പടെ ഉപയോഗിച്ച് കൂടുതൽ ഇടപാടുകാരെ സ്ഥാപനത്തിൽ പണം നിക്ഷേപിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഡയറക്ടർമാർക്കുണ്ടായിരുന്നത്. കുറച്ച് ഇടപാടുകാർക്ക് മാത്രമാണ്. ചെറിയ തുകൾ വായ്പ അനുദിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ധനകാര്യസ്ഥാപനം നടത്തുക എന്നതായിരുന്നില്ല പ്രതികളുടെ ഉദ്ദേശം. നിക്ഷേപം സ്വീകരിച്ച് ആ തുക ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനൊപ്പം മറ്റ് ബിസിനസുകൾ നടത്താനുമാണ് സ്ഥാപന ഡയറക്ടർമാരായ പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ധനകാര്യം സ്ഥാപനം പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇരു സ്ഥാപനങ്ങളും പാലിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നേരത്തെ കൈമാറിയിരുന്നു. കേസിൽ റിമാന്റിൽ തുടരുന്ന രണ്ടാം പ്രതി ആൻറണി സണ്ണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ കിട്ടിയാൽ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുക്കും.

കള്ളപണം വെളുപ്പിക്കാൻ സ്ഥാപനങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പണത്തെക്കുറിച്ചും ഭീമമായ തുക അർബൻനിധിയിൽ നിക്ഷേപിച്ചവരുടെ സാമ്പത്തിക ശ്രോതസുകളെക്കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending