വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ വി.എസ്.അച്ചുതാനന്ദന്‍ സന്ദര്‍ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു.

അല്‍പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്‍ എത്തുന്നത്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. അന്വേഷണം കാര്യക്ഷമമായ രീതിയില്‍ നടക്കുന്നില്ല. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ പേരുദോഷത്തിനേ ഇടവരുത്തുകയുള്ളൂവെന്നും സ്ഥലം എം.എല്‍.എ കൂടിയായ വി.എസ് പറഞ്ഞു. കുട്ടികളുടെ മരണത്തിന് കാരണമായ കൊടുംകുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കുട്ടികളുടെ അമ്മയും വി.എസിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇന്ന് വാളയാറിലെത്തി കുട്ടികളുടെ വീട് സന്ദര്‍ശിക്കും.

കേസില്‍ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കുട്ടികളുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.