തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലിനെഅതിരൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ ആളാണ്. 95 വയസ് കഴിഞ്ഞ അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും വിഎസ് പറഞ്ഞു. അദ്ദേഹം ഉലകംചുറ്റും വാലിബനാണ്. സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുഴലൂതുമ്പോള്‍ സാധാരണക്കാരന്‍ അദ്ധ്വാനിച്ച പണം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു.

നോട്ട് പിന്‍വലിക്കാല്‍ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും രാജ്യത്ത് പണപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂടാതെ ബാങ്കുകളില്‍ നിന്ന് പണം മാറിയെടുക്കുന്നതിന് മഷി പുരട്ടല്‍ ഏര്‍പ്പെടുത്തിയതും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടു.