Connect with us

kerala

വി.എസ്- പിണറായി വിഭാഗിയതയിലും സി.പി.എമ്മിന് തണലായ നേതൃപാടവം

അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ബ്ലോക്കിലെ പ്രശസ്തമായ ‘വാര്‍ത്താ മൂല’യില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് തൊടുത്തുവിട്ട ആയുധങ്ങള്‍ 2006-11 കാലത്ത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരുന്നു. ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലക്കുചുറ്റും വലംവെക്കുമ്പോള്‍ പ്രതിപക്ഷത്തെക്കാള്‍ ശക്തമായി വി.എസ് അങ്കത്തിനിറങ്ങി. അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

അതുകൊണ്ടുതന്നെ കേരളത്തില്‍ സി.പി.എം നേരിട്ട ഏറ്റവും കടുത്ത ആ പ്രതിസന്ധിക്കാലത്ത് വി.എസിനും പിണറായിക്കുമിടയിലെ അനുരഞ്ജനത്തിന്റെ സൗമ്യമുഖമായി കോടിയേരി നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്നുവരെ ഒരു ഘട്ടത്തില്‍ പരസ്യപ്രസ്താവന നടത്തിയ വി.എസിനൊപ്പം മന്ത്രിസഭയിലിരിക്കുമ്പോള്‍ത്തന്നെ സി.പി.എം രാഷ്ട്രീയത്തില്‍ വിഭാഗീയത ആളിക്കത്താതിരിക്കാന്‍ കോടിയേരിയുടെ ഇടപെടലിന് കഴിഞ്ഞു. ഏകദേശം രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന വിഭാഗീയതയുടെ ചരിത്രമാണ് വി.എസ്- പിണറായി പക്ഷങ്ങളുടെ ബാക്കിപത്രം. ആ സാഹചര്യത്തിലൊക്കെ കോടിയേരിയാണ് കേരളത്തിലെ സി.പി.എമ്മിനെ നിലനിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം.

2015ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് അടക്കം സംഭവങ്ങള്‍ ഈ വിഭാഗീയത പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും പാര്‍ട്ടി തര്‍ക്കങ്ങളില്‍ മധ്യസ്ഥന്റെ റോളണിഞ്ഞ കോടിയേരി പാര്‍ട്ടിയെ തകര്‍ച്ചയുടെ പടിക്കല്‍ നിന്ന് പിടിച്ചുകയറ്റി. പിണറായിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടപ്പോഴും വി.എസിനെ പിണക്കാതെ പരിഹാരം എന്നതായിരുന്നു കോടിയേരിയുടെ നയം. വി.എസിനെതിരായ അച്ചടക്ക നടപടികളെ തള്ളുന്നതിലൂടെ വലിയ പൊട്ടിത്തെറിയാണ് അന്ന് കോടിയേരി ഒഴിവാക്കിയത്.

അന്ന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്ന് വിടപറഞ്ഞ കോടിയേരി പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായി തിരിഞ്ഞു. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും പാര്‍ട്ടിയുടെ തലവനായി. എന്നാല്‍ 2019 ഒക്‌ടോബറില്‍ സ്ഥിരീകരിച്ച ക്യാന്‍സര്‍ രോഗം പലതവണ കോടിയേരിയുടെ വഴിമുടക്കി.

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തപ്പോള്‍ പോലും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും കോടിയേരി തന്നെയായിരുന്നു അധ്യക്ഷന്‍. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നണിയില്‍ നിന്ന് ചുക്കാന്‍ പിടിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ തുടര്‍ഭരണവും സാധ്യമായി. അവിടേക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ സംഘടനയെ ഉടച്ചുവാര്‍ത്തതിന്റെ നേട്ടവുമായി കോടിയേരി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തി. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നപ്പോള്‍, പാര്‍ട്ടി തലപ്പത്ത് കോടിയേരി മൂന്നാമൂഴത്തിനിറങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗവിയിലേക്കു പോവാം കെഎസ്ആര്‍ടിസിയില്‍; ടൂറിസം പാക്കേജിനു തുടക്കം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി.

Published

on

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി. പക്ഷെ യാത്രയും താമസവുമെല്ലാം സാധാരണക്കാര്‍ക്ക് പലപ്പോഴും മനോഹരമായ ഗവി ഒരു സ്വപ്നമാകുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ദിവസവും മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഈ സര്‍വീസിന് മാറ്റമില്ല

അതേസമയം പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് രാത്രി താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യങ്ങളും ഉടന്‍ ഒരുക്കും.

Continue Reading

Culture

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ശനിയാഴ്ച തുടക്കം

ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള

Published

on

64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള.86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫിഷ്യല്‍സും മേളയില്‍ പങ്കെടുക്കും. സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി.മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റിക്കാര്‍ഡുകളും www.sports.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ലഭിക്കും.

Continue Reading

kerala

കേളകത്തെ യുവാവിന്റെ ദുരുഹ മരണം: സി.പി.എം നേതാവ് അറസ്റ്റില്‍

ജോബിനും അഞ്ചംഗ സംഘവും തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന ഭാര്യ സുദിന കേളകം പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.

Published

on

കാടു വെട്ടു തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.കൊട്ടിയൂര്‍കേളകം അടക്കാത്തോട്ടിലെ സന്തോഷിന്‍റെ മരണത്തിലാണ് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിന്‍ ചേനാട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

നവംബര്‍ 27ന് ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോബിന്‍റെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ സന്തോഷിനെ മര്‍ദിച്ചിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. ആക്രമിച്ചതിനു പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.തുടര്‍ന്ന് ഭാര്യ സുദിന മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജോബിനും അഞ്ചംഗ സംഘവും തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന ഭാര്യ സുദിന കേളകം പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. ജോബിനൊപ്പം സന്തോഷിനെ മര്‍ദ്ദിച്ചവരെ പൊലിസ് തെരയുന്നുണ്ട്. അഞ്ചംഗ സംഘം മര്‍ദ്ദിച്ചുവെന്നാണ് ഭാര്യയുടെ പരാതി.

Continue Reading

Trending