അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ നേതാവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കഠ്‌വ കേസില്‍ ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേശ് നായരും കമന്റ് ചെയ്തിരുന്നു. ഇതിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കില്‍ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്. ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെല്‍ നേതാവ് ബിജു നായര്‍ക്കും കമന്റിട്ട രമേഷ് കുമാര്‍ നായര്‍ക്കുമെതിരെ ഐപിസി വകുപ്പുകള്‍ വച്ച് ക്രിമിനല്‍ കേസെടുക്കാന്‍ പിണറായി വിജയന്‍ ലോകനാഥ് ബെഹ്‌റ പോലീസ് തയ്യാറാകണമെന്ന് ബല്‍റാം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കില്‍ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്.

ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെല്‍ നേതാവ് ബിജു നായര്‍ക്കും കമന്റിട്ട രമേഷ് കുമാര്‍ നായര്‍ക്കുമെതിരെ ഐപിസി വകുപ്പുകള്‍ വച്ച് ക്രിമിനല്‍ കേസെടുക്കാന്‍ പിണറായി വിജയന്‍ ലോകനാഥ് ബെഹ്‌റ പോലീസ് തയ്യാറാകണം.

മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആര്‍എസ്എസുകാരനെതിരെ മാധ്യമ പ്രവര്‍ത്തക ഷാഹിന പോലീസില്‍ നല്‍കിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സ്ഥിരം ഇരട്ടത്താപ്പിനിടയില്‍ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍ പിണറായി വിജയന്‍.