തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ബല്‍റാം ഭരണപക്ഷത്തെ ട്രോളിയത്.

നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി വിവരം അറിയിച്ചത്. പുതിയ അനുമതി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ നല്‍കാനാകുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അനുവദിച്ചതില്‍ യാതൊരു വീഴ്ച്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഴിമതിക്കുള്ള നീക്കം കയ്യോടെ പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും തലയൂരുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.

ബലറാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും..

“അത് പിന്നെ…
പ്രളയത്തിന് ശേഷം കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ ഇങ്ങനെ പേഴ്സ് ശ്രദ്ധയില്ലാതെ റോഡിൽ ഇടാൻ പാടുമോ സഹോദരാ?
നാളെ മക്കള് ചോദിച്ചാൽ എന്ത് പറയും?”