കൊച്ചി: മേല്‍പ്പാലം തുറന്നുകൊടുത്തെങ്കിലും വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് തുടരുന്നു. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പാലമിറങ്ങുന്നിടത്താണ് കുരുങ്ങിക്കിടക്കുന്നത്. പാലത്തിനടിയിലെ പുതിയ സിഗ്‌നല്‍ സംവിധാനത്തിലെ ആശയക്കുഴപ്പവും കുരുക്ക് രൂക്ഷമാക്കുന്നു.

ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ഇന്നു രാവിലെയാണ് വൈറ്റില മേല്‍പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇന്നും സാധാരണ അനുഭവപ്പെടുന്ന അതേ ബ്ലോക്ക് തന്നെ പാലത്തില്‍ അനുഭവപ്പെട്ടെന്ന് യാത്രക്കാര്‍ പറയുന്നു.

മേല്‍പാലം കഴിഞ്ഞുള്ള റോഡിന്റെ വീതി കുറവായതിനാല്‍ വരുന്ന വാഹനങ്ങളെല്ലാം അവിടെ കുടുങ്ങിക്കിടക്കുകയാണ്.