Connect with us

kerala

വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, എല്‍ഡിഎഫിനൊപ്പം സമരത്തില്ല: വി ഡി സതീശൻ

പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ് ഉണ്ടായത്

Published

on

മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ശക്തമായി പ്രതിഷേധിച്ച്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ് ഉണ്ടായത്. സർക്കാരിൻ്റെ പെല്ലെ പോക്ക് തുടരുകയാണങ്കിൽ സർക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കേണ്ടിവരും. പുനരധിവാസം സർക്കാർ ലാഘവത്തോടെ കാണണം. വയനാട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, LDFനൊപ്പം സമരത്തിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ക്ഷേമ പെൻഷൻ ക്രമക്കേടിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഈ വിഷയം രണ്ട് വർഷം മുൻമ്പ് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ് അന്ന് നടപടി സ്വീകരിച്ചെല്ലുന്നതും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അതേസമയം, 50 തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മാർച്ചിൽ ഗുരുതരമായി പരുക്കേറ്റത്. കളക്ടറേറ്റ് രണ്ടാം ഗേറ്റ് മറികടക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷമുണ്ടായത്.പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തി ചാർജ് നടത്തി. കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. പല തവണ പൊലീസിനു നേരെ കല്ലെറിഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

kerala

അതിരപ്പിള്ളിയിലെ മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാന എഴുന്നേറ്റു; അനിമല്‍ ആംബുലന്‍സില്‍ കയറ്റി

മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു.

Published

on

അതിരപ്പിള്ളിയിലെ മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിലേക്ക് തണുത്തെ വെള്ളം ഒഴിച്ചതിനു പിന്നാലെയാണ് എഴുന്നേറ്റത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമല്‍ ആംബുലന്‍സിലേയ്ക്ക് കയറ്റുകയായിരുന്നു.

മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. മസ്തകത്തിനേറ്റ മുറിവില്‍ ആരോഗ്യവിദഗ്ധര്‍ മരുന്നുവെച്ചു നല്‍കിയിരുന്നു.

 

Continue Reading

kerala

കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; പരാതിയുമായി ബന്ധുക്കള്‍

2024 ഏപ്രില്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

Published

on

കണ്ണൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിതയെ (20) ആണ് ഭര്‍ത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

2024 ഏപ്രില്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. ബന്ധുക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

പെരുമ്പാവൂര്‍ കൊലപാതകം; അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയിന്മേലുള്ള അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വിചാരണ കോടതി നല്‍കിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

Published

on

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്‌ലാം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി നല്‍കിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അമീറുല്‍ ഇസ്ലാമിന്റെ മാനസിക നിലയില്‍ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ പരിശോധന റിപ്പോര്‍ട്ട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.

അതേസമയം ജയിലില്‍ അമീറുല്‍ ഇസ്‌ലാമിന്റെ പെരുമാറ്റത്തിലും പ്രശ്‌നങ്ങളില്ലെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2016 ഏപ്രില്‍ 28-നാണ് യുവതിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ പെരുമ്പാവൂരിലെ വീട്ടില്‍ കണ്ടെത്തിയത്. അമീറുല്‍ ഇസ്‌ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂര്‍വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Continue Reading

Trending